byaparnasree.....

ചായ☕


എല്ലാ നല്ല തുടക്കങ്ങൾക്കും ❤️ ...

chaya chithram

ചായ...! ചായ എന്നത് ഒരു വികാരമാണ്.
"ഒരു ചായ കുടിച്ചാലോ?" ഈ ഒരു ചോദ്യം മതി, പല മനസ്സുകളെയും ഒന്നിപ്പിക്കാൻ.
ഒരു ദിവസം തുടങ്ങാൻ, ഒരു യാത്രയുടെ ഇടവേളയിൽ, മഴയുള്ള തണുത്ത വൈകുന്നേരങ്ങളിൽ, അല്ലെങ്കിൽ വെറുതെ മനസ്സൊന്ന് ശാന്തമാകാൻ എല്ലാ നിമിഷങ്ങളിലും ചായ കൂടെയുണ്ട്.

ഓരോ ചായ മൊമെൻറ്റിനും അതിന്റേതായ പ്രത്യേകതയുണ്ട്. ഓരോ കപ്പിനും പറയാനൊരു കഥയുണ്ട് എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്.
ചായ കേട്ടത്ര കഥകൾ മറ്റാരെങ്കിലും കേട്ടിട്ടുണ്ടാവുമോ.... അറിയില്ല!

സന്തോഷത്തിൻ്റെയും സങ്കടത്തിൻ്റെയും ,വേദനയുടെയും ,സൗഹൃദത്തിൻ്റെയും ,പ്രണയത്തിൻ്റെയും ,
അങ്ങനെ ജീവിതത്തി ലെ എല്ലാ നിമിഷങ്ങൾക്കും നിശ്ശബ്ദ സാക്ഷിയായി ചായ എപ്പോഴും കൂടെയുണ്ട്...


അപ്പോൾ... കടുപ്പം കൂട്ടി, മധുരം കുറച്ച്, നല്ല അടിച്ച ഒരു ചായ എടുത്താലോ? ☕❤️